KeralaLatest

യുക്രെയ്‌നില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി

“Manju”

കൊച്ചി: യുക്രെയ്‌നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. 11 മലയാളികളാണ് സംഘത്തിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഒരുപാട് സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഇനി രണ്ട് വിമാന സര്‍വ്വീസുകള്‍ കൂടി കൊച്ചിയിലേക്കെത്തും.

റൊമേനിയന്‍ അതിര്‍ത്തിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഉക്രൈനില്‍ നിന്നും തിരിച്ച 4 മലയാളി വിദ്യാര്‍ത്ഥികള്‍ കരിപൂര്‍ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇത് വരെ 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്.

Related Articles

Back to top button