IndiaLatest

ബൂസ്റ്റര്‍ ഡോസ്; എസ്‌എംഎസ് വരുമെന്ന് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകളില്‍ വര്‍ദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം.ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ ജനങ്ങള്‍ക്ക് ജനുവരി 10 മുതല്‍ മൊബൈലിലേക്ക് എസ്‌എംഎസ് വന്ന് തുടങ്ങുമെന്നും ഇത് ലഭിച്ചവര്‍ക്ക് മൂന്നാം ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവരില്‍ ഗുരുതര രോഗമുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച പ്രതിദിനം 8,000ല്‍ താഴെ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പതിനായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങി. ഇതിനോടകം 961 ഒമിക്രോണ്‍ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button