KeralaLatest

ആലപ്പാട് ശക്തമായ കടല്‍കയറ്റം

“Manju”

കരുനാഗപ്പള്ളി: ശക്തമായ കടല്‍ക്കയറ്റം അനുഭവപ്പെടുന്ന ആലപ്പാട് പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വെള്ളനാത്തുരുത്, പണിക്കര്‍ക്കടവ്, ചെറിയഴീക്കല്‍, കുഴിത്തുറ, ശ്രായിക്കാട്, അഴീക്കല്‍ എന്നിവിടങ്ങളില്‍ വീടുകളില്‍ കടല്‍വെള്ളം കയറി. തീരത്തിരുന്ന കട്ടമരങ്ങളും, വലകളും നശിച്ചു. ചെറിയഴീക്കന്‍ ക്ഷേത്രത്തിന്റെ മതില്‍ തകര്‍ത്ത് ക്ഷേത്രത്തിലും കടല്‍വെള്ളം കയറി. അഴീക്കല്‍, ശ്രായിക്കാട്, കുഴിത്തുറ, ചെറിയഴീക്കല്‍ വെള്ളനാതുരുത്ത് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അടിയന്തിര ഘട്ടത്തില്‍ പ്രദേശവാസികളെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കി. ചവറ മണ്ഡലത്തിലെ തീരപ്രദേശങ്ങളായ ശക്തികുളങ്ങര, നീണ്ടകര, ചവറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഈ സ്ഥലങ്ങളെല്ലാം നിയുക്ത എംഎല്‍എ ഡോ. സുജിത് വിജയന്‍പിള്ള സന്ദര്‍ശിച്ചു.

Related Articles

Back to top button