InternationalLatest

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് തീപിടിച്ചു

“Manju”

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് തീപിടിച്ചു. സപറോഷിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന് നേരെയാണ് റഷ്യന്‍ ആക്രമണം ഉണ്ടായത്. ആണവനിലയത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ തന്നെ അണക്കാനുള്ള ഫയര്‍ എന്‍ജിനുകളുടെ ശ്രമം റഷ്യന്‍ ഷെല്ലിങ് മൂലം കഴിഞ്ഞിരുന്നില്ലെന്ന് എനര്‍ദോഹര്‍ മേയര്‍ ദിമിത്രോ ഒര്‍ലോവ് പറഞ്ഞു. ഇപ്പോള്‍ തീപിടിച്ച ആണവ റിയാക്ടര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതാണെന്ന് ആണവനിലയം വക്താവ് ആന്‍ഡ്രിയ് ടസ്സ് പറഞ്ഞു.

Related Articles

Back to top button