KeralaLatest

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

“Manju”

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. മൂന്നാം വട്ടമാണ് കോടിയേരി ഈ പദവിയിലെത്തുന്നത്. പിണറായി വിജയന്‍ അഞ്ചുതവണയും വി എസ് അച്യുതാനന്ദന്‍ മൂന്നുതവണയും സംസ്ഥാന സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയായി കോടിയേരിയെ തിരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപിച്ചത്.

88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സെക്രട്ടറിയേറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എട്ട് പുതുമുഖങ്ങളും സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങളുമുണ്ട്. മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശന്‍, എം സ്വരാജ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍,കെ.കെ ജയചന്ദ്രന്‍, പി.കെ ബിജു, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി.

എം എം വര്‍ഗീസ്‌, എ വി റസല്‍, ഇ എന്‍ സുരേഷ്‌ബാബു, സി വി വര്‍ഗീസ്‌, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്‌, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി സംസ്ഥാന കമ്മിറ്റിയിലെത്തിയത്‌.

മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയില്‍ ഇളവുള‌ളത്. മുന്‍മന്ത്രിമാരായ ജി.സുധാകരന്‍, എം.എം മണി, മുതിര്‍ന്ന നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്‌ണന്‍ നായര്‍ എന്നിവരടക്കം 75 വയസ് പിന്നിട്ട പ്രമുഖ നേതാക്കളെയെല്ലാം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Related Articles

Back to top button