IndiaLatest

രണ്ടാം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

“Manju”

സിന്ധുമോള്‍ ആര്‍‌

 

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന നടപടികളില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. ഒറ്റയടിക്ക് വന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാതെ വിവിധ മേഖലകളിലെ പ്രതിസന്ധികള്‍ പ്രത്യേകം പരിഗണിച്ച് ഘട്ടംഘട്ടമായി ആശ്വാസ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.

ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 11.2 ലക്ഷം കോടി രൂപയുടെ സഹായം പ്രഖ്യാപിക്കണമെന്നാണ് വിലയിരുത്തല്‍. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കായി നാല്‍പതിനായിരം കോടി രൂപയുടെ ഫണ്ട് നല്‍കുന്നത് പരിഗണനയിലുണ്ട്.

Related Articles

Leave a Reply

Back to top button