KeralaLatest

സിപിഎം സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചത് 13 വനിതകള്‍

“Manju”

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചത് 13 വനിതകള്‍. ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. പി.കെ.ശ്രീമതി, എം.സി ജോസഫൈന്‍, കെ.കെശൈലജ, സതീദേവി, പി.കെ.സൈനബ, കെ.പി മേരി, സി.എസ്.സുജാത, ജെ.മേഴ്‌സിക്കുട്ടിയമ്മ, സൂസന്‍ കോടി ടി.എന്‍.സീമ എന്നിവര്‍ സംസ്ഥാന സമിതിയില്‍ തുടരും. പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാമ സമിതിയില്‍ പുതുതായി എത്തിയവര്‍. സിപിഎം സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

 

 

Related Articles

Back to top button