InternationalLatest

കോവിഡ് കേസുകളില്‍ വന്‍ വര്‍ധന

“Manju”

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വര്‍ധന. 20,139 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ  രോഗബാധ ഉണ്ടായത്. കഴിഞ്ഞ 5 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച്‌ ഏറ്റവും വലിയ വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് . കൂടാതെ 38 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്‌തു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍  16,482 പേര്‍ രോഗമുക്‌തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരില്‍ 4,30,28,356 പേര്‍ ഇതിനോടകം രോഗമുക്‌തരായിട്ടുണ്ട്. 98.50 ശതമാനമാണ്  നിലവിലെ രോഗമുക്‌തി നിരക്ക്.

രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,36,076 ആയി ഉയര്‍ന്നു. കൂടാതെ നിലവില്‍ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10 ശതമാനമായും പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.37 ശതമാനമായും ഉയര്‍ന്നു.

Related Articles

Back to top button