KeralaLatest

സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം

“Manju”

അന്തിക്കാട് : കാത്തിരിപ്പിനൊടുവില്‍ അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. രേഖകളും അനുബന്ധസാമഗ്രികളും മാറ്റിത്തുടങ്ങി. കാലപ്പഴക്കത്തെത്തുടര്‍ന്ന് ഗീതാ ഗോപി എം.എല്‍.എ.യുടെ ആസ്തിവികസനത്തില്‍നിന്നുള്ള തുക വിനിയോഗിച്ച്‌ നിര്‍മാണം തുടങ്ങി. പണി നീണ്ടുപോയതോടെ അഴിമതി ആരോപിച്ച്‌ നിരവധി സമരങ്ങളും നടന്നു. ഒരു വര്‍ഷം മുന്‍പ് കെട്ടിടം പണിത് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ വാടകക്കെട്ടിടത്തില്‍ തന്നെയായിരുന്നു പ്രവര്‍ത്തനം. 140 വര്‍ഷമായി നിലനിന്നിരുന്ന ഏനാമാവ് രജിസ്ട്രാര്‍ ഓഫീസ് 1960-ലാണ് അന്തിക്കാട് രജിസ്ട്രാര്‍ ഓഫീസ് ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

Related Articles

Back to top button