LatestThiruvananthapuram

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പ

“Manju”

തിരുവനന്തപുരം: കോവിഡ് – 19 ബാധിച്ച്‌ മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട പട്ടികവര്‍ഗ്ഗ / ന്യൂനപക്ഷ/ പൊതു വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള സ്മൈല്‍ കേരള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സര്‍ക്കാരിന്റെയും കേരള വനിതാ വികസന കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം / ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.

18 മുതല്‍ 55 വയസ് വരെ പ്രായമുള്ള മുഖ്യ വരുമാനാശ്രയമായ വ്യക്തി മരിച്ചവര്‍ക്കാണ് സഹായം ലഭിക്കുക. അപേക്ഷകയുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം. വിശദ വിവരങ്ങള്‍ www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് . ഫോണ്‍ : 0481 2930323 .

Related Articles

Back to top button