Uncategorized

ആശ്രാമം മൈതാനം സംരക്ഷിക്കാന്‍ ശക്തമായ നടപടി

“Manju”

കൊല്ലം: ആശ്രാമം മൈതാനം സംരക്ഷിക്കുന്നതിന് സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനവും മാലിന്യം ഉപേക്ഷിക്കലും നടക്കുന്നുവെന്ന് പരാതി കിട്ടിയ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ചേംബറില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം അറിയിച്ചത്.

രാത്രികാലങ്ങളില്‍ ഉണ്ടാകാനിടയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സാധ്യത കണക്കിലെടുത്താണ് പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കുന്നത്. മൈതാനത്തിനു ചുറ്റും ബയോ ഫെന്‍സിങ് നിര്‍മിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി പ്ലാന്‍ തയ്യാറാക്കണം. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും.

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി ഏപ്രില്‍ ആദ്യവാരം ക്ലീനിങ് ഡ്രൈവ് നടത്തും. സ്വാഭാവിക സൗന്ദര്യവത്കരണം നടത്തുന്നതിന് ഡി.ടി.പി.സി പുതിയ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

Related Articles

Back to top button