InternationalLatestUncategorized

വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ് ;ജോ ബൈഡന്‍

“Manju”

വാഷിങ്ടണ്‍ : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാന്‍ പലവിദ്യകളും പ്രയോഗിക്കുകയാണ് അമേരിക്ക. വാക്‌സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ വേണ്ടി ഒരു തന്ത്രവുമായി എത്തിയിരിക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍. വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ് ആയി നല്‍കുമെന്നാണ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാണമെന്നും ഫെഡറല്‍ ജീവനക്കാരോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ പകുതിയില്‍ താഴെ മാത്രമാണ് പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ‘തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം മൂലമാണ് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. പൊതുജനങ്ങള്‍ വാക്സിനെടുക്കാത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ള അമേരിക്കക്കാര്‍ക്ക് ഈ ധനസഹായം അനീതിയാണെന്ന് തോന്നിയേക്കാം, എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനായാല്‍ നമുക്കെല്ലാവര്‍ക്കും പ്രയോജനം ലഭിക്കും‘-വൈറ്റ് ഹൌസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button