KeralaLatest

പാലക്കാട് പൊള്ളുന്നു

“Manju”

പാലക്കാട്:പാലക്കാട് ജില്ലയില്‍ അനുദിനം ചൂട് കൂടുന്നു.പകല്‍ താപനില 41ല്‍ എത്തി.കഴിഞ്ഞ തവണ മാര്‍ച്ച്‌ അവസാന വാരത്തില്‍ ഉണ്ടായിരുന്ന ചൂടാണ് ഇത്തവണ തുടക്കത്തില്‍ അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ചൂട് പാലക്കാടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍ ആരംഭത്തിനു മുന്‍പുതന്നെ സംസ്ഥാനത്ത് ചൂട് വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചന കൂടിയാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുന്‍പ് തന്നെസംസ്ഥാനത്ത് ചൂട് കനക്കുകയാണ്. പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസിയില്‍ കഴിഞ്ഞ ആഴ്ച 39 ഡിഗ്രിയാണ് പകല്‍ താപനില രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ അത് 41 ആയി മാറി. വളരെ വേഗം തന്നെ രണ്ട് ഡിഗ്രി ചൂട് വര്‍ധിച്ചു. 2016ല്‍ രേഖപ്പെടുത്തിയ 41.9 ആണ് ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില.
പകല്‍ കനത്ത ചൂട് ആണെങ്കിലും രാത്രി തണുപ്പും അനുഭവപ്പെടുന്നുണ്ട്. 22 ഡിഗ്രിയാണ് രാത്രികാലങ്ങളില്‍ അന്തരീക്ഷതാപനില, വേനല്‍ മഴ പെയ്യാന്‍ വൈകിയാല്‍ ഇത്തവണ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ചൂടുകനത്തതോടുകൂടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button