KeralaLatest

‘വലിമൈ’ കണ്ട് അനുകരിക്കരുത്

“Manju”

ചെന്നൈ: തമിഴ് സിനിമയിലെ തല എന്നറിയപ്പെടുന്ന അജിത്തിന്റെ ചിത്രം ‘വലിമൈ’ കണ്ട് അതിലെ രംഗങ്ങള്‍, ബൈക് സ്റ്റന്‍ഡ് അനുകരിക്കരുതെന്ന് അജിതിനെ ചികിത്സിച്ച ഓര്‍തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ നരേഷ് പത്മനാഭന്‍ പറയുന്നു. ‘സിനിമാ ചിത്രീകരണത്തിനിടെ അഞ്ച് തവണ അജിതിന് പരിക്കേറ്റു. പക്ഷാഘാതത്തിന്റെ വക്കിലെത്തിയ സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. സിനിമയില്‍ അജിത് ബൈകില്‍ നിന്ന് വീഴുന്ന രംഗങ്ങളുണ്ട്. ജീവിതത്തില്‍ വീണുപോയാലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ അതിനെ പൊതുനിരത്തില്‍ സ്റ്റന്‍ഡ് ചെയ്യാനുള്ള ആഹ്വാനമായി അതിനെ കണക്കാക്കരുത്.
കഴിഞ്ഞ 15 വര്‍ഷങ്ങളായി പരിക്കുകളെ തുടര്‍ന്ന് അജിത്തിന്റെ തോളെല്ലിനും നട്ടെല്ലിനും കാലിനുമെല്ലാം ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അജിതിന്റെ സെര്‍വികല്‍ നട്ടെല്ലില്‍, ഡിസെക്ടമി സര്‍ജറി രണ്ട് തലങ്ങളില്‍ നടത്തിയിട്ടുണ്ട്. നാഡീവ്യവസ്ഥയില്‍ സമ്മര്‍ദം ചെലുത്തുന്ന നട്ടെല്ലില്‍ നിന്ന് ഒരു അസ്ഥി നീക്കം ചെയ്യേണ്ടി വന്നു. താഴത്തെ മുതുകിന് ഒടിവുണ്ടായി, പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് അടുത്തെത്തിയിരുന്നു. ലംബര്‍ ഡിസെക്ടമിയും അദ്ദേഹത്തില്‍ നടത്തിയിട്ടുണ്ട്. കാല്‍മുട്ടിന്റെ രണ്ട് സന്ധികളിലും ലിഗമെന്റ് ടിയര്‍ ഓപറേഷന്‍ നടത്തി. രണ്ട് തോളിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബൈസെപ്‌സ് ടെന്‍ഡോണ്‍ ടിയര്‍ സംഭവിച്ചിരുന്നു, ഞങ്ങള്‍ക്ക് അത് ശസ്ത്രക്രിയയിലൂടെ വീണ്ടും ഘടിപ്പിക്കേണ്ടി വന്നു- ഡോക്ടര്‍ പറയുന്നു.
നിരവധി ശസ്ത്രക്രിയക്ക് ശേഷവും ഇത്തരത്തില്‍ മനോഹരമായി സ്റ്റന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന താരം ഒരു അത്ഭുതമാണ്. എന്നാല്‍ അജിത് അഭിനയിക്കുന്നത് കണ്ട് ഒരിക്കലും നിങ്ങള്‍ അത് അനുകരിക്കാന്‍ ശ്രമിക്കരുത്. പൊതുനിരത്തില്‍ മറ്റുള്ളവര്‍ക്കും നിങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ ബൈക് സ്റ്റന്‍ഡ് ചെയ്താല്‍ അത് വലിയ ദുരന്തത്തില്‍ കലാശിക്കും’- നരേഷ് പത്മനാഭന്‍ പറഞ്ഞു.
എച് വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഒട്ടേറെ ബൈക് സ്റ്റന്‍ഡ് രംഗങ്ങളുണ്ട്. മോടോര്‍സൈകിള്‍ പ്രേമിയായ അജിത് ഡ്യൂപില്ലാതെയാണ് ഒട്ടുമിക്ക ആക്ഷന്‍ രംഗങ്ങളും ചെയ്തത്. ചിത്രീകരണത്തിനിടെ അജിതിന് ഒട്ടേറെത്തവണ പരിക്കുമേറ്റിരുന്നു.

Related Articles

Back to top button