KeralaLatest

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പേരയില

“Manju”

പേരയില ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. പേരയില ഉണക്കിപ്പൊടിച്ചു ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. പേരയില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പേരയിലയിലുള്ള വിറ്റാമിന്‍ ബി മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതും മുടി കൊഴിച്ചില്‍ തടയാനും സഹായകമാണ്. കൂടാതെ, താരനകറ്റാനും സാധിക്കും.

പല്ല് വേദന, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവയെ പേരയില അകറ്റും. പേരയിലയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉപ്പിട്ട് വായ് കഴുകുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ് നാറ്റം മാറാന്‍ നല്ലതാണ്.

Related Articles

Back to top button