IndiaLatest

കരകൗശല ഉല്പന്നങ്ങളിലും പിടിമുറുക്കി റിലയൻസ്

“Manju”

മുംബൈ: റിലയന്‍സ് റീട്ടെയില്‍‌ പ്രാദേശിക നിര്‍മാണത്തിലുള്ള കരകൗശല ഉല്‍‌പ്പന്നങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ‌ ഭാഗമായി 50 ജി‌ഐ ക്ലസ്റ്ററുകളില്‍‌ നിന്നും 40,000 ലധികം കരകൗശല ഉല്‍‌പ്പന്നങ്ങള്‍‌ ഈ ഉത്സവ സീസണില്‍ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിച്ചു.

3 വര്‍ഷം മുമ്പ് നിലവില്‍ വന്ന ‘ഇന്‍ഡി ബൈ അജിയോ’, ‘സ്വദേശ്’ എന്നിവ പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്ക് തൊഴിലും അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ വേദിയും സജ്ജമാക്കി നല്‍കി. ഇതിലൂടെ വസ്ത്രനിര്‍മാണം, ടെക്സ്റ്റൈല്‍സ്, കരകൗശല വസ്തുക്കള്‍, കൈ കൊണ്ട് നിര്‍മിച്ച പ്രകൃതി വസ്തുക്കള്‍ തുടങ്ങി 600ലധികം രൂപത്തിലുള്ള ഉല്പന്നങ്ങളാണ് 30,000ത്തില്‍ അധികം കരകൗശല തൊഴിലാളികള്‍ നിര്‍മിക്കുന്നത്.

Related Articles

Back to top button