IndiaKeralaLatest

ബൈക്ക് മതിലില്‍ ഇടിച്ചു് 2 യുവാക്കള്‍ മരിച്ചു

“Manju”

ആലപ്പുഴ: ആലപ്പുഴയില്‍ ബുധനാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് രണ്ട് യുവാക്കള്‍. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 21കാരനായ അരവിന്ദും 23കാരനായ അജിത്തുമാണ് മരിച്ചത്. കാവാലം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കോച്ചേരി വീട്ടില്‍ ബിജിയുടെ മകനാണ് 23കാരനായ അജിത്. ആറ്റുകടവില്‍ സജിയുടെ മകനാണ് 21കാരനായ അരവിന്ദ്.
ബുധനാഴ്ച രാത്രി ഏഴരയോടെ നാരകത്തറ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇരുവരെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത് ചങ്ങനാശേരിയില്‍ വച്ചും അരവിന്ദ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

Related Articles

Back to top button