IndiaKeralaLatest

ഓര്‍ഡര്‍ ചെയ്തത് മൗത് വാഷ്,കിട്ടിയത് റെഡ് മി നോട് 10

“Manju”

മുംബൈ: ഓര്‍ഡര്‍ ചെയ്ത മൗത് വാഷിന് പകരം മുംബൈ സ്വദേശിക്ക് കിട്ടിയത് റെഡ് മിനോട് 10 മൊബൈല്‍ ഫോണ്‍. മുംബൈ സ്വദേശിയായ ലോകേഷ് ദാഗ ആമസോണില്‍ മൗത് വാഷ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പൊതി തുറന്നപ്പോള്‍ ലോകേഷ് ദാഗ ശരിക്കും അമ്പരന്നു. റെഡ് മി നോട് 10 മൊബൈല്‍ ഫോണ്‍ ആയിരുന്നു മൗത് വാഷിന് പകരം ലഭിച്ചത്.

ആമസോണിനെ ടാഗ് ചെയ്ത് ലോകേഷ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊതി തുറന്നപ്പോള്‍ പാകേജില്‍ തന്റെ പേരായിരുന്നുവെന്നും എന്നാല്‍ ഇന്‍വോയിസില്‍ മറ്റൊരു പേരായിരുന്നുവെന്നും ലോകേഷ് കുറിച്ചു. വില കുറഞ്ഞ വസ്തു ഓര്‍ഡര്‍ ചെയ്തിട്ട് പകരം വില കൂടിയ ഒരു വസ്തു ലഭിച്ച ഈ പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുമായി എത്തിയത്.

Related Articles

Back to top button