IndiaLatest

തടവുകാര്‍ക്ക് ഗുസ്തി പരിശീലനവുമായി സുശീല്‍ കുമാര്‍

“Manju”

ഡല്‍ഹി ; ഗുസ്തി താരം സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ജയില്‍ സമുച്ചയത്തില്‍ തടവുകാര്‍ക്ക് ഗുസ്തി പരിശീലനവും ഫിറ്റ്നസ് പരിശീലനവും നല്‍കിത്തുടങ്ങി.ഫ്രീ ഹാന്‍ഡ് അഭ്യാസങ്ങള്‍ നടത്തി ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്ന സുശീല്‍, തടവുകാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ അനുമതി ജയില്‍ അധികൃതരില്‍ നിന്ന് നേടിയെടുത്തു.

നിലവില്‍ 6 മുതല്‍ 7 വരെ അന്തേവാസികള്‍ ഗുസ്തി കലയും ശാരീരിക പരിശീലനവും സുശീലില്‍ നിന്ന് പഠിക്കുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി, കോവിഡ് -19 കാരണം, ജയിലില്‍ നിരവധി നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി കുറയുന്ന സാഹചര്യത്തില്‍ സുശീല്‍ കുമാറിന് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്‌, ഇത്തരമൊരു പദ്ധതി നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു, എന്നാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കാരണം ഈ പദ്ധതി മാറ്റിവച്ചു. ഏതെങ്കിലും തടവുകാരന്‍ സുശീല്‍ കുമാറില്‍ നിന്ന് പരിശീലനം എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അത് എടുക്കാം

Related Articles

Back to top button