LatestMalappuram

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

മക്കരപ്പറമ്പ് (മലപ്പുറം): മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയ (56) നിര്യാതനായി. കാച്ചിനിക്കാട് സ്വദേശിയാണ്. കോവിഡിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാച്ചിനിക്കാട് മഹല്ല് മുന്‍ സെക്രട്ടറി, ലഹരി നിര്‍മാര്‍ജന സമിതി, മങ്കട മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: സഫിയ മേലേടത്ത് (രാമപുരം). മക്കള്‍: നവാസ് ശരീഫ്, മുഹമ്മദ് നിഷാദ് (റിയാദ്), നദ ഖദീജ. മരുമക്കള്‍: റഫീദ ആലത്തൂര്‍ പടി, ഹിസാന രാമപുരം.
സഹോദരങ്ങള്‍: പരേതനായ അബ്ദുറഹ്മാന്‍, കുഞ്ഞുമുഹമ്മദ്, മൊയ്തുട്ടി, അലി, മജീദ്, ആയിശ, മറിയുമ്മ, തിത്തുട്ടി, ഉമ്മുകുല്‍സു. കോയ ചോലക്കലിന്‍റെ നിര്യാണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button