IndiaLatest

വാക്സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി മുംബൈ നഗരസഭ

“Manju”

മുബൈ: നഗരത്തിലെ വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശത്തുള്ള കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യുവാനുള്ള തീരുമാനത്തിലാണ് മുംബൈ നഗരസഭ. കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയുകയാണ് ലക്ഷ്യമെന്ന് ബി എം സി കമ്മീഷണര്‍ ഇക്ബാല്‍ സിങ് ചഹാല്‍ വ്യക്തമാക്കി. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കയാണ് നഗരസഭ.

വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിന് മഹാരാഷ്ട്ര സര്‍ക്കാരും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പങ്കാളികളാകുന്നതിന് പകരം നേരിട്ട് വാങ്ങുവാനാണ് നഗരസഭയുടെ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ നാല് കോടി ഡോസ് വാക്സിന് വേണ്ടിയാകും ടെന്‍ഡര്‍ ക്ഷണിക്കുകയെന്നും അത്രയും വാക്സിന്‍ ഒരുമിച്ചു നല്‍കാന്‍ ഒരു നിര്‍മ്മാതാവിനും കഴിയില്ലെന്നുമാണ് നഗരസഭയുടെ വാദം. അതുകൊണ്ട് മുംബൈ നഗരസഭ 50 ലക്ഷം വാക്സിന്‍ ആവശ്യപ്പെട്ടാല്‍ പെട്ടെന്ന് ലഭിക്കുവാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ചഹാല്‍ പറയുന്നത്. അതാണ് സ്വന്തമായി വാക്സിന്‍ വാങ്ങുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതിനായി റഷ്യയുടെ സ്പുട്നിക് ഉള്‍പ്പെടെ അംഗീകാരമുള്ള വാക്സിനുകള്‍ പരിഗണനയിലുണ്ട്.

Related Articles

Back to top button