IndiaLatest

എന്‍കൗണ്ടര്‍ ആരംഭിച്ച്‌ പോലീസ്

“Manju”

ലക്നൗ : യോഗി സര്‍ക്കാര്‍ തിരിച്ചെത്തിയതോടെ വീണ്ടും എന്‍കൗണ്ടര്‍ ആരംഭിച്ച്‌ യുപി പോലീസ് . തലയ്‌ക്ക് 25000 വിലയിട്ട മോനു പണ്ഡിറ്റ് എന്ന ക്രിമിനലിനെയാണ് വെള്ളിയാഴ്ച ലക്നൗ പോലീസ് വെടിവച്ച്‌ വീഴ്‌ത്തിയത്. മോഷ്ടിച്ച ബൈക്ക്, പിസ്റ്റള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ലക്നൗ പോലീസ് ക്രൈംബ്രാഞ്ച് സംഘം ഗുഡംബ പ്രദേശത്തെ ഭഖാമൗ ഗ്രാമത്തിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാളെ കണ്ടെത്തിയത് . നമ്ബരില്ലാത്ത ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ബൈക്ക് വെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചു . പോലീസ് ഇയാളെ പിന്തുടരുകയും വെടിവയ്‌ക്കുകയുമായിരുന്നു. ബുള്ളറ്റ് ഇടത് കാലില്‍ കൊണ്ട് മോനു ബൈക്കില്‍ നിന്ന് വീണു.

മോനു പണ്ഡിറ്റ് ഔറയ്യയിലെ അജിത്മാലില്‍ സ്ഥിതി ചെയ്യുന്ന അനന്ത്റാം സൊനാലി സ്വദേശിയാണ് . കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇയാള്‍ നാല് കൂട്ടാളികളുമായി ചേര്‍ന്ന് ജാങ്കിപുരത്തെ അഞ്ജനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയിരുന്നു. മോനു പണ്ഡിറ്റ് തന്റെ മൂന്ന് കൂട്ടാളികളോടൊപ്പം മോതിരം എടുക്കാനെന്ന വ്യാജേന കടയില്‍ കയറി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത് . തടയാന്‍ ശ്രമിച്ച സമീപത്തെ കടയുടമ പിയൂഷിനെ വെടിവെച്ച്‌ വീഴ്‌ത്തിയായിരുന്നു മോഷണം . ഇയാളുടെ രണ്ട് സഹായികളെ ചിന്‍ഹട്ട് ഏരിയയില്‍ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button