Latest

വരുന്നു ലോകത്തിലെ ആഡംബര പറക്കും ബോട്ട്

“Manju”

വെള്ളത്തിലും, വായുവിലും ഒഴുകി നടക്കാൻ ആഗ്രഹിക്കുന്നവർക്കായി ആഡംബര പറക്കും ബോട്ട് വരുന്നു . കടലിൽ പൊങ്ങിക്കിടക്കുന്നതിനൊപ്പം വായുവിൽ പറന്ന് നീങ്ങാനും കഴിവുള്ള ആഡംബര നൗകയാണ് ഇറ്റാലിയൻ കമ്പനി നിർമിക്കാൻ പോകുന്നത്. ഏകദേശം 490 അടി നീളമുള്ള ഈ നൗകയ്‌ക്ക് ‘എയർ യാച്ച്’ എന്നാണ് പേര് നൽകിയിരിക്കുന്നത് . 60 നോട്ട് അല്ലെങ്കിൽ 112 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുന്ന ഡ്രൈ കാർബൺ ഫൈബർ ഘടനയോടെയാണ് എയർ യാച്ച് നിർമ്മിക്കുന്നത്.

പറക്കലിനെ സഹായിക്കുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന നാല് ഇലക്ട്രിക് പ്രൊപ്പല്ലറുകളും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഹീലിയം നിറച്ച ബലൂണുകൾ ഉണ്ട്. ഇതുപയോഗിച്ച് ബോട്ടിനു വെള്ളത്തിൽ പറക്കാനും നീന്താനും കഴിയും. പ്രൊപ്പല്ലറുകൾ അതിനെ പറക്കാൻ സഹായിക്കുന്നു. ഇത് എയർ ബോട്ടായി മാറുമ്പോൾ എത്ര വില വരുമെന്ന് ഇതുവരെ വ്യക്തമല്ല.

രണ്ട് കൂറ്റൻ ബലൂണുകൾ കൂടാതെ 8 എഞ്ചിനുകളും ഇതിൽ സ്ഥാപിക്കും. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ബോട്ട് രൂപകല്പന ചെയ്യുന്നത്. ആഡംബര സ്വകാര്യ റിസോർട്ട് ഉടമകളെ കണക്കിലെടുത്താണ് ഇത് രൂപകൽപ്പന ചെയ്തതെന്ന് കമ്പനി അറിയിച്ചു. 260 അടി ആയിരിക്കും ഈ നൗകയുടെ വീതി . എഞ്ചിനുകളെല്ലാം ലൈറ്റ് ബാറ്ററിയിലും സോണൽ പാനലിലും പ്രവർത്തിക്കും.

ഈ നൗകയ്‌ക്ക് 48 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയും. സാധാരണക്കാരെ കൊണ്ടുപോകുന്നതോ വിനോദസഞ്ചാരികൾക്കുള്ളതോ ആയ വിമാനമായല്ല എയർ യാച്ച് ഒരുക്കിയിട്ടുള്ളത് . മറിച്ച് ബെഡ്ഡിംഗ്, ബാത്തിംഗ് സൗകര്യങ്ങളുള്ള സ്വകാര്യ സ്യൂട്ടായാണ് നൗക അവതരിപ്പിക്കുക .

Related Articles

Back to top button