Uncategorized

മലപ്പുറത്ത് ഒന്നരക്കോടിയുടെ കുഴല്‍പ്പണം പിടിച്ചു.

“Manju”

മലപ്പുറം: മലപ്പുറത്ത് കുഴല്‍പ്പണം പിടികൂടി. ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് പിടികൂടിയത്. കാറില്‍ രഹസ്യ അറയുണ്ടാക്കിയായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. മൂന്ന് ദിവസംകൊണ്ട് നാല് കോടി രൂപയാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം വാളാഞ്ചേരിയില്‍ വാഹനപരിശോധനയ്ക്കിടെ ദമ്ബതികളില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടിയിരുന്നു. കാറില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

Related Articles

Back to top button