ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏഴു സീസണുകൾക്ക് ശേഷമാണ് യുണൈറ്റഡ് രണ്ടാം സ്ഥാനം കടക്കുന്നത്. ബേൺലയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്. പോൾ പോഗ്ബയുടെ മനോഹരമായ ഹാഫ് വോളി ഷോട്ടാണ് ഗോളായി മാറിയത്.
കളിയുടെ ആദ്യപകുതിയിൽ മാഞ്ചസ്റ്ററിന്റെ ആക്രമണത്തെ പ്രതിരോധിച്ചാണ് ബേൺലെ കളിച്ചത്. രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലാണ് പോഗ്ബ ഗോൾ നേടിയത്. റാഷ്ഫോഡ് നൽകിയ പാസ്സാണ് പോഗ്ബ വലതുകാലിൽ സ്വീകരിച്ച് ബേൺലെയുടെ വലയിലെത്തിച്ചത്. എഡിസൺ കവാനിയും ബ്രൂണോ ഫെർണാണ്ടസും കിട്ടിയ അവസരങ്ങൾ പാഴാക്കിയി ല്ലായിരുന്നെങ്കിൽ മൂന്ന് ഗോളുകൾ കൂടി ബേൺലെയുടെ വലയിലെത്തുമായിരുന്നു. ജോസ് മോറിഞ്ഞോയുടെ കീഴിൽ 2017-18ന് ശേഷം സിറ്റിയെ ഏറെ പിന്നിലാക്കിയുള്ള കുതിപ്പാണ് യുണൈറ്റഡ് നടത്തുന്നത്.