InternationalLatest

ബെനഡിക്‌ട് മാര്‍പാപ്പ: ഭൗതികശരീരം ഇന്ന് മുതല്‍ പൊതുദര്‍ശനത്തിന്

“Manju”

 

വത്തിക്കാന്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന്റെ ( 95 ) ഭൗതികശരീരം പൊതുദര്‍ശനത്തിനായി വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയ മൊണാസ്ട്രിയില്‍ നിന്ന് ഇന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തിക്കും.

ബുധനാഴ്ച വൈകിട്ട് 7 വരെ വരെ പൊതുദര്‍ശനം തുടരും. വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ അദ്ദേഹത്തിന്റെ സംസ്കാര പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ നടക്കും. ശേഷം സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നിലവറയില്‍ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യും. അതേ സമയം, ഇന്നലെ വത്തിക്കാനില്‍ നടന്ന പുതുവര്‍ഷ ദിന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമനെ അനുസ്മരിച്ചു.

Related Articles

Back to top button