IndiaLatest

കൊടും തണുപ്പില്‍ വിറച്ച്‌ ബെംഗളൂരു നഗരം

“Manju”

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ കൊടും തണുപ്പ്. കഴിഞ്ഞയാഴ്ച വരെ നഗരത്തില്‍ കനത്ത മഴയുണ്ടായിരുന്നു. മഴ ശമിച്ചതോടെ നഗരം കൊടും തണുപ്പിലേക്ക് നീങ്ങി. തീരപ്രദേശങ്ങള്‍, വടക്കന്‍ ഉള്‍പ്രദേശങ്ങള്‍, തെക്കന്‍ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം താപനിലയില്‍ വലിയ ഇടിവ് അനുഭവപ്പെട്ടു. 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്. സമീപ ജില്ലകളിലും സാധാരണ താപനിലയേക്കാള്‍ താഴെയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം 15.4 ഡിഗ്രി സെല്‍ഷ്യസാണ് ബെംഗളൂരു നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇത് സാധാരണയില്‍ നിന്ന് 4 ഡിഗ്രി സെല്‍ഷ്യസ് കുറവാണ്. അടുത്ത 3-4 ദിവസത്തേക്ക് നഗരത്തില്‍ അതിശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. സംസ്ഥാനത്തെ പല ജില്ലകളിലും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

അതേസമയം ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളിലും തെക്കന്‍ ഉള്‍നാടന്‍ ജില്ലകളായ മാണ്ഡ്യ, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലും താപനിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 73 ശതമാനം പ്രദേശങ്ങളിലും 12 ഡിഗ്രി സെല്‍ഷ്യസിനും 16 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 15.4 ഡിഗ്രി സെല്‍ഷ്യസാണ് ബെംഗളൂരുവില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

Related Articles

Back to top button