IndiaLatest

വെങ്കല മെഡലുകള്‍ നഷ്ടപ്പെട്ട കളിക്കാര്‍ക്ക് ആല്‍ട്രോസ് സമ്മാനിച്ചു ടാറ്റ മോട്ടോഴ്സ്

“Manju”

ഡല്‍ഹി; ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നഷ്ടപ്പെട്ട 24 ഇന്ത്യന്‍ കായികതാരങ്ങളെ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പ്രീമിയം ഹാച്ച്‌ബാക്കായ ആള്‍ട്രോസിന്റെ താക്കോല്‍ ദാനം നല്‍കി ആദരിച്ചു.

ഹോക്കി, ഗുസ്തി, ഗോള്‍ഫ്, ബോക്സിംഗ്, ഡിസ്കസ് ത്രോ എന്നിവയില്‍ വെങ്കല മെഡലുകള്‍ നഷ്ടപ്പെട്ട 24 ഇന്ത്യന്‍ കളിക്കാരെ ടാറ്റ മോട്ടോഴ്സ് ആദരിച്ചത്. കളിക്കാരുടെ സുവര്‍ണ്ണ പരിശ്രമങ്ങളെ ബഹുമാനിക്കാന്‍ ഓരോ കളിക്കാരനും ഹൈ സ്ട്രീറ്റ് ഗോള്‍ഡ് നിറമുള്ള ആള്‍ട്രോസ് നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ടോക്കിയോ ഒളിമ്പിക്സില്‍ അത്​ലറ്റുകള്‍ കാണിച്ച പ്രതിബദ്ധതയിലും അദമ്യമായ ധൈര്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ഗോള്‍ഫ് താരങ്ങളായ അദിതി അശോക്, ദീപക് പുനിയ, സതീഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 24 കളിക്കാരെ ടാറ്റ മോട്ടോഴ്സ് ആദരിച്ചു.

Related Articles

Back to top button