KeralaLatestThiruvananthapuram

വാവറ കുന്നത്ത് ഭഗവതി ക്ഷേത്ര ഉത്സവം മാര്‍ച്ച് 16ന് ആരംഭിക്കും

“Manju”

പോത്തൻകോട്: വാവറ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ സപ്തദിന കുന്നത്ത് ഉത്സവം 16-ന് തുടങ്ങി 22-ന് സമാപിക്കും. എല്ലാ ദിവസവും പ്രധാന ക്ഷേത്രചടങ്ങുകൾക്ക് പുറമേ രാവിലെ 4.30-ന് അഷ്ടാഭിഷേകം, പഞ്ചാമൃതാഭിഷേകം, കുങ്കുമാഭിഷേകം. 6-ന് ഉഷപൂജ, 9-ന് പായസ വഴിപാട്, രാത്രി 8.30-ന് വിളക്ക്, പുറത്തെഴുന്നള്ളത്ത്. ബുധനാഴ്ച രാവിലെ 8.30-ന് മേൽ 9.30-നകം കൊടിയേറ്റ്, 9.30-ന് മേൽ 10.15 നകം കാപ്പുകെട്ടി കുടിയിരുത്ത്, വൈകീട്ട് 6.30-ന് സാംസ്‌കാരിക സമ്മേളനവും മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും ട്രസ്റ്റ് പ്രസിഡന്റെ് എം.കൊച്ചുകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. കലാ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽ നിർവ്വഹിക്കും. വ്യാഴാഴ്ച രാത്രി 7.30-ന് ഭക്തി ഗാനാഞ്ജലി. വെള്ളിയാഴ്ച രാവിലെ 8.30-ന് വിശേഷാൽ നാഗരൂട്ട്, വൈകീട്ട് 4.30-ന് പൗർണമി പൊങ്കാലയും ഐശ്വര്യ പൂജയും, തുടർന്ന് മാലപ്പുറം പാട്ട്, രാത്രി 8-ന് ഓട്ടൻതുള്ളൽ. ശനിയാഴ്ച രാത്രി 7.30-ന് തിറയാട്ടം. ഞായറാഴ്ച വൈകീട്ട് 6.30-ന് ഭജന, രാത്രി 9.30-ന് കൊന്നു തോറ്റുപാട്ട്. തിങ്കളാഴ്ച രാത്രി 7.30-ന് നൃത്താർച്ചന, വെളുപ്പിന് 4-ന് ഉരുൾ. ചൊവ്വാഴ്ച രാവിലെ 9-ന് കളമെഴുത്തും പാട്ടും, രാത്രി 7-ന് ലളിതാസഹസ്ര നാമം, 7.30-ന് സംഗീത കച്ചേരി, രാത്രി 8-ന് നൂറിടി, 8.30-ന് ആനപ്പുറത്തെഴുന്നള്ളത്ത്, താലപ്പൊലി, കുത്തിയോട്ടം, വിളക്ക്.

Related Articles

Back to top button