IndiaLatest

കന്‍വാര്‍ തീര്‍ഥാടകരെ ബൈക്കില്‍ മറികടന്ന സൈനികനെ കൊലപ്പെടുത്തി

“Manju”

ഹരിദ്വാര്‍: ഹരിദ്വാറില്‍ വാഹനത്തെ മറികടന്നു എന്നാരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കന്‍വാര്‍ യാത്രികനായ സൈനികനെ ഹരിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ സംഘം കൊലപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിലെ ജാട്ട് റെജിമെന്‍റിലെ കാര്‍ത്തിക് (25) എന്ന സൈനികനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
മുസാഫര്‍നഗര്‍ ജില്ലയിലെ സിസൗലി സ്വദേശിയായ കാര്‍ത്തികും ഹരിയാനയില്‍ നിന്നുള്ള കന്‍വാര്‍ യാത്രികരും തമ്മില്‍ ബൈക്കുകളില്‍ മത്സര ഓട്ടം നടത്തുകയായിരുന്നു. കാര്‍ത്തികിന്‍റെ ബൈക്ക് ഇവരെ മറികടന്നു. ഇതില്‍ പ്രകോപിതരായ സംഘം സൈനികനെ ഇരുമ്ബ് ദണ്ഡ് കൊണ്ട് അക്രമിച്ചു. പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപേകവെ മരണം സംഭവിക്കുകയായിരുന്നെന്ന് അധിതകൃതര്‍ അറിയിച്ചു.
ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുല്‍ക്കാന സ്വദേശികളായ സുന്ദര്‍, രാഹുല്‍,സച്ചിന്‍, ആകാശ്, പങ്കജ് , റിങ്കു എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button