IndiaLatest

വെജിറ്റേറിയന്‍; ക്യാന്‍സര്‍ സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പഠനം

“Manju”

മുംബൈ: വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌ പല ഡോക്ടര്‍മാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ സുപ്രധാന പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂട്രീഷ്യന്‍ തെറാപ്പിസ്റ്റായ മിനല്‍ ഷായുടെ അഭിപ്രായത്തില്‍, ‘വെജിറ്റേറിയന്‍ ഡയറ്റ് ആരോഗ്യകരമായ ഭക്ഷണമാണ്, ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കും. ഇത് രക്താതിമര്‍ദ്ദം, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള ഉപാപചയ രോഗങ്ങളുടെ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ഇസ്കിമിക് ഹൃദ്രോഗത്തില്‍ നിന്നുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങള്‍, നമ്മള്‍ പല പഠനറിപ്പോര്‍ട്ടുകളിലും വായിച്ചിട്ടുമുണ്ട്.

എന്നാലിപ്പോള്‍, വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച്‌ ഫണ്ടും, കാന്‍സര്‍ റിസര്‍ച്ച്‌ യുകെയും, ഓക്‌സ്‌ഫോര്‍ഡ് പോപ്പുലേഷന്‍ ഹെല്‍ത്തും ചേര്‍ന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് മാംസവും/അല്ലെങ്കില്‍ മത്സ്യവും കഴിക്കുന്നവരേക്കാള്‍ സസ്യഭുക്കുകള്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്നാണ്. ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച, യുകെ ബയോബാങ്കിലെ 450,000-ത്തിലധികം ആളുകളുടെ ഡയറ്റ് ഗ്രൂപ്പുകള്‍ വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്.

അതില്‍ പങ്കെടുത്തവരെ, മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗത്തിന്റെ തോത് അനുസരിച്ച്‌ തരംതിരിച്ചു. സംസ്കരിച്ച മാംസം, ചുവന്ന മാംസം, കോഴിയിറച്ചി എന്നിവ ആഴ്ചയില്‍ അഞ്ച് തവണയില്‍ കൂടുതല്‍ കഴിക്കുന്നവരെ സ്ഥിരമായി മാംസം ഭക്ഷിക്കുന്നവരെ തരം തിരിച്ചിരിക്കുന്നു. കുറഞ്ഞ മാംസാഹാരം കഴിക്കുന്നവര്‍ ആഴ്ചയില്‍ അഞ്ച് തവണയില്‍ കുറവോ തുല്യമോ ആണ്. മാംസം കഴിക്കാത്തവരും എന്നാല്‍ മത്സ്യം കഴിക്കുന്നവരുമായ ആളുകളെയും പഠനം വിശകലനം ചെയ്തു. ഇതുകൂടാതെ, മാംസവും മത്സ്യവും ഒരിക്കലും കഴിക്കാത്ത സസ്യാഹാരികളെ അവസാന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി.

പഠനത്തിന്റെ കണ്ടെത്തലുകള്‍ ഇവയായിരുന്നു:
* സാധാരണ മാംസാഹാരം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സര്‍ വരാനുള്ള സാധ്യത, കുറച്ചു മാത്രം മാംസാഹാരം കഴിക്കുന്നവരില്‍ 2% കുറവാണ്, പെസ്കാറ്റേറിയന്‍മാരില്‍ (മല്‍സ്യം മാത്രം കഴിക്കുന്നവര്‍) 10 ശതമാനം കുറവാണ്, സസ്യാഹാരികളില്‍ 14 ശതമാനം കുറവാണ്.
* സാധാരണ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്‌, കുറഞ്ഞ മാംസാഹാരം കഴിക്കുന്നവര്‍ക്ക് കുടലില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 9 ശതമാനം കുറവാണ്.
* മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്‌ സസ്യാഹാരികളായ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്തനാര്‍ബുദ സാധ്യത (18 ശതമാനം) കുറവാണ്, ഇത് സസ്യാഹാരികളായ സ്ത്രീകളില്‍ കാണപ്പെടുന്ന ബോഡി മാസ് സൂചിക കുറവായിരിക്കാം.
* പതിവ് മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്‌ പെസ്‌കാറ്റേറിയന്‍മാര്‍ക്കും (മല്‍സ്യം മാത്രം കഴിക്കുന്നവര്‍), സസ്യാഹാരികള്‍ക്കും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് (യഥാക്രമം 20 ശതമാനവും 31 ശതമാനവും)

അതേസമയം, പഠനത്തിന്റെ കണ്ടെത്തലുകളുമായി യോജിച്ച്‌, കൊല്‍ക്കത്തയിലെ HCG EKO കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജിയിലെ ഹോഡിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അയാന്‍ ബസു പറയുന്നത് ഇങ്ങനെ, ‘മൊത്തത്തില്‍, സസ്യാഹാരം പിന്തുടരുന്നത് വന്‍കുടല്‍ അല്ലെങ്കില്‍ മറ്റ് ഗ്യാസ്ട്രോ- പ്രോബ്ലങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കും. കുടല്‍ കാന്‍സറും, മൊത്തത്തിലുള്ള കാന്‍സര്‍ സംഭവങ്ങളും കുറയ്ക്കാന്‍ സഹായിക്കും.

വെജിറ്റേറിയന്‍ ഭക്ഷണക്രമം പിന്തുടരുന്നത്, മൊത്തത്തിലുള്ള ക്യാന്‍സര്‍ സാധ്യത 10 മുതല്‍ 12 ശതമാനം വരെ കുറയ്ക്കുമെന്ന് മിക്ക നിരീക്ഷണ പഠനങ്ങളും നിഗമനം ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്ക്, വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത നോണ്‍-വെജിറ്റേറിയന്‍മാരേക്കാള്‍ 22 ശതമാനം കുറവാണ്.’

Related Articles

Back to top button