KeralaLatest

ശാന്തിഗിരി ഗുരുകാന്തി അഡ്മിഷന്‍ നാളെമുതല്‍ ആരംഭിക്കും

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഗുരുകാന്തി അഡ്മിഷന്‍ നാളെ ശനിയാഴ്ച രാവിലെ 9.00 മണിമുതല്‍ ആരംഭിക്കും.പൗര്‍ണ്ണമി ദിനമായ വ്യാഴാഴ്ച രാവിലെ ആശ്രമം ഹ്യുമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് (അഡ്മിനിസ്ട്രേഷന്‍) സര്‍വ്വാദരണീയ ജനനി ദിവ്യ ജ്ഞാനതപസ്വിനി ഗുരുകാന്തി പ്രവര്‍ത്തനം പുനരാരംഭിച്ചുകൊണ്ട് ഔദ്യോഗികമായി തിരിതെളിയിച്ചു.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 16 ന് ശേഷം ബേബിക്രഷ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ആശ്രമ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച സാഹചര്യത്തിലാണ് ഗുരുകാന്തി പ്രവര്‍ത്തനവും ആരംഭിക്കുന്നത്. അഡ്മിഷനും വിശദവിവരങ്ങള്‍ക്കും ആശ്രമം ഗൃഹസ്ഥാശ്രമസംഘം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 9656017035, 8281660833

Related Articles

Back to top button