IndiaLatest

ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

“Manju”

ചെന്നൈ ; ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1945ല്‍ പാലക്കാട് കൂടല്ലൂരില്‍ ജനിച്ച അച്യുതന്‍ ചിത്രകലയിലുള്ള അഭിനിവേശവുമായി 1965ല്‍ ചെന്നൈയിലെത്തി ചോഴമണ്ഡലില്‍ അംഗമായി.

സമകാലിക ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അച്യുതന്‍ 1982-ല്‍ തമിഴ്‌നാട് ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരവും നേടി. 2017ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. എം ടി വാസുദേവന്‍ നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗമാണ്.

Related Articles

Back to top button