KeralaLatestNature

ലോക ജലദിനം; മാരാമണില്‍ ചർച്ചാ സമ്മേളനം നടന്നു.

“Manju”

മാരാമൺ ;ലോകജലദിനത്തോടനുബന്ധിച്ച് മാരാമണ്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 2.30 ന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ വെച്ചാണ് ചര്‍ച്ചാ സമ്മേളനം നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ സംസാരിച്ചു.


രാവിലെ 8 മണിമുതൽ പമ്പയുടെ തീരത്ത് കുട്ടികൾ ചിത്ര രചന നടത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ചിത്രരചനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പത്തംതിട്ട ജില്ലയിലെ പ്രമുഖരായ 20 കലാകാരികളും കലാകാരന്മാരും പങ്കെടുത്ത ക്യാമ്പിന് സി.കെ വിശ്വനാഥന്‍ നേതൃത്വം നല്‍കി.
മാരാമൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ,കേരള ചിത്രകലാ പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലോക ജലദിനത്തോടനുബന്ധിച്ച് “പ്രീയപ്പെട്ട പമ്പ” എന്ന ആശയത്തെ കേന്ദ്രീകരിച്ച് ചിത്രകലാ ക്യാമ്പും ചർച്ചാ സമ്മേളനവും സംഗഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകരായ മധു കൃഷ്ണൻ, ഫാ.ബെൻസി മാത്യൂസ് കിഴക്കേതിൽ എന്നിവർ പദ്ധതികൾ വിശദീകരിച്ചു.പമ്പാ പരിരക്ഷണ സമിതി,അയ്യപ്പ സേവാ സംഘം, മാരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ, റാന്നി ഹിന്ദുമത കൺവെൻഷൻ,സ്വസ്തി ഫൗണ്ടേഷൻ, ശാന്തിഗിരി ആശ്രമം, ശ്രീ വിദ്യാനന്ദ ആശ്രമം, ആറന്മുള പള്ളിയോട സേവാസംഘം, വികസന സമിതി, എൻ. എസ്.എസ് കരയോഗം, ഹരിത കേരള മിഷൻ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, റാന്നി സെന്റ് തോമസ് കോളേജ്, പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകൾ എന്നിവയുടെ പ്രതിനിധികൾ ഈ പ്രോഗ്രാമുകളില്‍ സംബന്ധിച്ചു.

Related Articles

Back to top button