InternationalLatest

സെക്രട്ടറിയേറ്റിലെ പെന്‍ഡിങ് ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം

“Manju”

തിരുവനന്തപുരം ;ഏപ്രില്‍ 30 നകം സെക്രട്ടറിയേറ്റിലെ പെന്‍ഡിങ് ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കി പൊതു വിദ്യാഭ്യാസ-തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. ജീവനക്കാര്‍ ഓഫീസ് ഡ്യൂട്ടിയില്‍ കൃത്യനിഷ്ഠ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഫയലുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതില്‍ എല്ലാ ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലില്‍ പറയുന്ന പ്രകാരം ഫൈവ് ഡെ റൂള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോടതി കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച ചെയ്യുന്നതിന് ഒരു യോഗം എറണാകുളത്ത് വിളിച്ചിട്ടുണ്ട്.
എയ്ഡഡ് സ്കൂളുകളിലെ നിയമനം നിയമാനുസൃതം കാലതാമസം കൂടാതെ അംഗീകാരം നല്‍കാന്‍ നടപടിയെടുക്കണം. പെന്റിംഗിലുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു ഫയല്‍ അദാലത്ത് പൊതുവിദ്യാഭ്യാസ ഡറക്ടറേറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അദാലത്തിനുശേഷമുള്ള പെന്റിംഗ് ഫയലുകളുടെ വിവരവും അത് തീര്‍പ്പാക്കുന്നതിനുള്ള പ്രതിമാസ പുരോഗതിയും അറിയിക്കണം.

എയിഡഡ് സ്കൂളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ‘സമന്വയ’ സോഫ്റ്റ്വെയറിന്റെ വിപുലീകരണവും കാലതാമസം കൂടാതെ നടപ്പിലാക്കേണ്ടതുണ്ട്. ഇതിനു പുറമെ വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പുനര്‍വിന്യാസം,സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കല്‍, കെ.ഇ.ആര്‍. ഭേദഗതി എന്നീ ജോലികള്‍ നിര്‍വഹിക്കുന്നതിനും രൂപീകൃതമായ പ്രത്യേക സെല്ലില്‍ ജീവനക്കാരെ പോസ്റ്റ് ചെയ്യേണ്ട നടപടിയും ഉടനടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സെക്രട്ടറിയേറ്റിലെ എ മുതല്‍ യു വരെയുള്ള സെക്ഷനുകളിലെയും എസ് സി, പി എസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button