KeralaLatestMalappuram

തെങ്ങ് മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

“Manju”

വടകര: നാദാപുരത്ത് തെങ്ങ് മുറിക്കുന്നതിനിടെ അപകടം. തെങ്ങ് തലയില്‍ പതിച്ച് തൊഴിലാളി മരിച്ചു. കക്കം വെള്ളി സ്വദേശി മാരാം വീട്ടില്‍ മനോജന്‍ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുറമേരിയിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം തെങ്ങ് മുറിക്കുന്നതിനിടെ തലയില്‍ പതിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. നാദാപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button