IndiaKeralaLatest

ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വിതരണ ദൗത്യം ഏറ്റെടുത്ത് വ്യോമസേന

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കോവിഡ് രോഗികള്‍ മരിച്ച്‌ വീഴുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ഇന്ത്യന്‍ വ്യോമസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണ ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഫില്ലിങ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ വലിയ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള നടപടികളാണ് വ്യോമസേന ആരംഭിച്ചത്.
വ്യോമസേനയുടെ സി-17, ഐ.എല്‍-76 ചരക്ക് ഗതാഗത വിമാനങ്ങള്‍ ഉപയോഗിച്ചാണ് വന്‍തോതില്‍ ഓക്സിജന്‍ ടാങ്കറുകള്‍ വിവിധ ആശുപത്രികളില്‍ എത്തിക്കുന്നത്. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര ഉപകരണങ്ങള്‍, മരുന്നുകള്‍ അടക്കമുള്ളവ വിവിധ കോവിഡ് ആശുപത്രികളില്‍ എത്തിക്കാനും സേനയുടെ സേവനം ലഭ്യമാണ്.
കോവിഡിന്‍റെ രണ്ടാം വ്യാപനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഓ ക്സിജന്റെ ദൗര്‍ലഭ്യം വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഈ സാഹചര്യത്തില്‍ ജര്‍മനിയില്‍ നിന്ന് ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്ന മൊബൈല്‍ പ്ലാന്‍റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 23 മൊബൈല്‍ ഓക്സിജന്‍ ഉല്‍പാദന പ്ലാന്‍റുകളാണ് ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
അതെ സമയം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഇന്ത്യ ഓക്സിജന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയില്‍ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. 2020 സാമ്ബത്തിക വര്‍ഷത്തില്‍ 4500 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

Related Articles

Back to top button