IndiaLatest

ഊട്ടി ഫ്ലവര്‍ ഷോ മെയ് 20 മുതല്‍

“Manju”

ഗൂഡല്ലൂര്‍ : പ്രസിദ്ധമായ ഊട്ടി ഫ്ലവര്‍ ഷോ മെയ് 20 മുതല്‍ 24 വരെ ഊട്ടി ബൊട്ടാണിക്കല്‍ ​ഗാര്‍ഡനില്‍ നടക്കും. നൂറ്റി ഇരുപത്തി നാലാമത് ഊട്ടി ഫ്ലവര്‍ ഷോ അഞ്ച് ദിവസങ്ങളിലായി നടത്താന്‍ തീരുമാനിച്ചെന്ന് നീല​ഗിരി ജില്ലാ കലക്ടര്‍ അമൃത് അറിയിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം ഫ്ലവര്‍ ഷോയും മറ്റു ആഘോഷങ്ങളും നീലഗിരി ജില്ലയില്‍ നടന്നിരുന്നില്ല. ഈ വര്‍ഷം മെയ് മാസത്തില്‍ വിവിധ സ്ഥലങ്ങളില്‍ പല പ്രദര്‍ശനങ്ങളും നടത്താനും വെള്ളിയാഴ്ച ചേര്‍ന്ന യോ​ഗം തീരുമാനിച്ചു.

Related Articles

Back to top button