IndiaLatest

പെന്‍ഷനില്‍ അഞ്ചു ശതമാനം വര്‍ദ്ധന

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ അഞ്ചു ശതമാനം വര്‍ദ്ധന വരുത്താന്‍ പാര്‍ലമെന്ററി സമിതി കഴിഞ്ഞ ഡിസംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു.നിലവില്‍ 80 വയസ് കഴിഞ്ഞാലാണ് പെന്‍ഷന്‍ വര്‍ദ്ധിക്കുക. ഇത് 65 വയസ് മുതല്‍ നടപ്പാക്കണമെന്നാണ് ശുപാര്‍ശ.പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ശുപാര്‍ശ കേന്ദ്ര പെന്‍ഷന്‍ വകുപ്പ് വിശദമായി പരിശോധിച്ച്‌ അധിക സാമ്പത്തിക ബാധ്യത അടക്കം വിലയിരുത്തിയശേഷം ധനമന്ത്രാലയത്തിനു കൈമാറിയതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.

Related Articles

Back to top button