IndiaLatest

ആദരവോടെ പത്മശ്രീ ഏറ്റുവാങ്ങി കുഞ്ഞേല്‍ മാഷ്

“Manju”

പത്മശ്രീയുടെ നിറവിലും കുഞ്ഞോല്‍ മാഷ് നിസ്വനായിരുന്നു. രാഷ്ട്രപതി ഭവന്റെ ഹാളില്‍ നില്‍ക്കുമ്പോഴും വിനയാന്വിതന്‍.
”ഈ പദ്മശ്രീ എനിക്കു മാത്രമുള്ളതല്ല. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി അവരുടെ പ്രതിനിധിയായി ഇത് ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചു എന്നാണ് തോന്നുന്നത്. അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്”, കുഞ്ഞോല്‍ മാഷ് പറയുന്നു. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തനത്തിലുണ്ട്. ഒരു അവാര്‍ഡും പ്രതീക്ഷിച്ചായിരുന്നില്ല ഒന്നും. വര്‍ഷങ്ങളായി കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനവുമായി ഈ രംഗത്തുണ്ട്. സ്വാമി സത്യാനന്ദസരസ്വതി ഹിന്ദുഐക്യവേദി ആരംഭിച്ചതുമുതല്‍ വിവിധ ചുമതലകളുമായി കൂടെയുണ്ട്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ സംസ്ഥാന രക്ഷാധികാരിയാണ്. ഹരിജനങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. അതിന് കരുത്ത് പകരുന്നതാണ് ഈ പുരസ്‌കാരം.

Related Articles

Back to top button