KeralaLatest

യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

“Manju”

കീവ്: യുക്രയിന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും കഴിയുമ്ബോഴാണ് പ്രഖ്യാപനം.
യുക്രെയിന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നാണ് റഷ്യയുടെ അവകാശവാദം. മരിയുപോളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്.
ഡോണ്‍ബാസ് മേഖലയുടെ മോചനത്തിനായി കേന്ദ്രീകരിക്കുമെന്ന് റഷ്യന്‍ സേന വ്യക്തമാക്കി. ഫെബ്രുവരി 24നാണ് യുക്രെയിന്‍-റഷ്യ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ തങ്ങളുടെ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായും 3,825 സൈനികര്‍ക്ക് പരിക്കേറ്റെന്നും റഷ്യന്‍ സേന വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, 16,000 ത്തിലേറെ റഷ്യന്‍ സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്നാണ് യുക്രെയിന്റെ അവകാശവാദം. അധിനിവേശ ശക്തികള്‍ക്ക് രാജ്യം ശക്തമായ പ്രഹരമേകിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. അലയൊടുങ്ങുന്നില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയില്ലെന്നും ഇതുവരെ നടന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെന്നും യുക്രെയിന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

Related Articles

Back to top button