Uncategorized

വിദ്യാർത്ഥികൾ തമ്മിൽ തർക്കം; പത്തൊൻപതുകാരൻ വെടിയേറ്റ് മരിച്ചു

“Manju”

ന്യൂഡൽഹി : സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ പത്തൊൻപതുകാരൻ വെടിയേറ്റ് മരിച്ചു. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. ഖുർഷിദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോനു എന്ന സാഹിലിനെ പോലീസ് പിടികൂടി. വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

സ്‌കൂളിന് പുറത്ത് വെച്ചാണ് തർക്കം നടന്നത്. തർക്കത്തിൽ ഏർപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളാണ് ഖുർഷിദിനെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തിയത്. വെടിയേറ്റ ഉടനെ ഖുർഷിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. സാഹിലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Related Articles

Back to top button