Uncategorized

“ചാമ്ബ്യന്‍ സാനിയ..” ഹൃദയസ്പര്‍ശിയായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

“Manju”

ടെന്നിസില്‍ നിന്നും വിരമിച്ച സാനിയ മിര്‍സയ്‌ക്ക് ഹൃദയസ്പര്‍ശിയായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 36-കാരിയായ സാനിയ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രധാനമന്ത്രിയുടെ കത്ത് പങ്കുവച്ചത്.
അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് സാനിയ പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ എന്നും എപ്പോഴും അത്യധികം അഭിമാനം കൊണ്ടിട്ടുള്ളയാളാണ് താന്‍. രാജ്യത്തിന്റെ യശസുയര്‍ത്താന്‍ ഇനിയും എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന ഗ്രാന്‍ഡ്സ്ലാം മത്സരമായ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒടുവിലെ മത്സരമായ ദുബായ് ടെന്നീസ് ചാമ്ബ്യന്‍ഷിപ്പും കളിച്ചതോടെ അവര്‍ തന്റെ അത്യുജ്ജലമായ ടെന്നിസ് കരിയറിന് വിമാരമമിട്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മത്സരിച്ച്‌ ഫൈനലിലെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കളിക്കളം വിട്ട സാനിയയ്‌ക്ക് സുദീര്‍ഘമായ കത്താണ് പ്രധാനമന്ത്രി എഴുതിയത്. അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും കടന്നുവന്ന ജീവിതയാത്രകളും നേരിട്ട പ്രതിസന്ധികളുമെല്ലാം അക്കമിട്ട് നിരത്തിയ കത്തായിരുന്നു അത്. ‘ചാമ്ബ്യന്‍ സാനിയ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്ത് ആരംഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയ്‌ക്ക് വേണ്ടി സാനിയ നല്‍കിയ നേട്ടങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ പ്രധാനമന്ത്രി, അവരുടെ ഭാവി ശോഭനമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മകനോടൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ഇനി സാനിയയ്‌ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ടെന്നിസിനപ്പുറമുള്ള സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാനിയയ്‌ക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Related Articles

Back to top button