LatestThiruvananthapuram

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബോംബെ കുമാർ പിടിയിൽ

“Manju”

പോത്തൻകോട്: തിരുവനന്തപുരം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാ നാതാവും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അയിരൂപ്പാറ വില്ലേജിൽ ബോംബെ കുമാർ എന്ന് വിളിക്കുന്ന വിജയകുമാർ ആണ് പിടിയിലായത്.

23.03.2022-ാം തീയതി വൈകുന്നരം ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം വച്ച് വിജയകുമാറും സംഘവും സഞ്ചരിച്ചിരുന്ന ആഡംബര കാർ, രണ്ടു യുവാക്കൾ വന്ന സ്കൂട്ടറിൽ തട്ടുകയും, അതിനെ ചോദ്യം ചെയ്ത യുവാക്കളെ റോഡിലിട്ട് മർദ്ദിക്കുകയും, തുടർന്ന് അത് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി തിരികെ വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിലെ വാഹനം ഓടിച്ചിരുന്ന യുവാവിനെ, യുവാക്കളെ മർദ്ദിക്കുന്ന വീഡിയോ എടുത്തു എന്നാരോപിച്ച് കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയും, റോഡിൽ തള്ളിയിട്ട് മർദ്ദിക്കുകയും, തടയാൻ ചെന്ന യുവാവിൻ്റെ അമ്മയെ അസഭ്യം പറയുകയും ചെയ്തതിനു പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിൽ നിന്നും ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ 3-ാം പ്രതിയാണ് വിജയകുമാർ. 4 -ാം പ്രതി ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാർ എന്നിവരാണ് പിടിയിലായത്.

സംഭവത്തിനു ശേഷം എറണാകുളത്തേക്ക് മുങ്ങിയ വിജയകുമാറിനെ അമ്പലപ്പുഴ വച്ച് പോലിസ് പിടികൂടുകയായിരുന്നു. തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ എത്തിച്ച വിജയകുമാർ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും, പ്രതിയെ ആശുപത്രിയിൽ വച്ച് പോത്തൻകോട് എസ്.ഐ. അറസ്റ്റ് ചെയുകയായിരുന്നു.

അറസ്റ്റിലായ വിജയകുമാറിന് പോത്തൻകോട്, ആറ്റിങ്ങൽ, മംഗലാപുരം സ്റ്റേഷനുകളിലായി 12 ഓളം കേസുകളും, സന്തോഷിനു പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിലായി 10 ഓളം കേസുകളും ഉണ്ട്. ഇനി ഈ കേസിലേക്ക് 2 പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സ്കൂട്ടറിൽ വന്ന യുവാക്കളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റ് നിയമ നടപടികൾ സ്വീകരിക്കും.

റൂറൽ എസ്.പി. ദിവ്യ ഗോപിനാഥിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡി.വൈ.എസ്.പി. സുൽഫിക്കറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഓ. കെ. ശ്യാം, എസ്.ഐ.മാരായ വിനോദ് വിക്രമാദിത്യൻ, രാജീവ്, ഷാബു, സി.പി.ഒമാരായ കിരൺ, മനു, വരുൺ, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button