KeralaLatest

സ്വര്‍ണ്ണവിലയില്‍ ഇടിവ്

“Manju”

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 4,170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. പവന് 33,600 രൂപയും ഗ്രാമിന് 4200 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ്ണ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. പവന് 33,160 രൂപയായിരുന്നു അന്നത്തെ വില. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.

Related Articles

Back to top button