IndiaLatest

ഇന്ത്യന്‍ സൈനികരുടെ ശൗര്യം ലോകം കണ്ടു : പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ എതിരാളികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ശൗര്യവും ധീരതയും ലോകത്തിന് നല്‍കിയ ശക്തമായ സന്ദേശമാണെന്നും മറ്റുള്ളവരുടേത് പിടിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ തോറ്റു പിന്‍മാറിയതാണ് ചരിത്രമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ലഡാക്കിലെ നിമൂ പോസ്‌റ്റില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ലഡാക്ക് മുതല്‍ കാര്‍ഗില്‍ വരെ, സിയാച്ചിനില്‍, ഗാല്‍വനിലെ തണുത്തുറഞ്ഞ വെള്ളത്തിലും കല്ലിലും മണ്ണിലും ഇന്ത്യന്‍ സൈന്യത്തിന്റെ പരാക്രമ ശക്തി തെളിയിക്കപ്പെട്ടു. സ്വയംപര്യാപ്തമാകാനുള്ള ആത്മനിര്‍ഭര ഭാരത് പദ്ധതിയുടെ അടിസ്ഥാനം സൈനികരുടെ ത്യാഗമാണ്. നിങ്ങളുടെ ഇച്‌ഛാശക്തി പര്‍വ്വതനിരകളെക്കാള്‍ പ്രബലമാണ്. ഞാനത് നേരിട്ട് അനുഭവിക്കുന്നു. നേരിട്ട് കാണുന്നു. നിങ്ങളുടെ ഉറച്ച കൈകളില്‍ രാജ്യം സുരക്ഷിതമാണെന്ന് ഓരോ ഇന്ത്യാക്കാരനും വിശ്വസിക്കുന്നു. രാജ്യം മുഴുവനും അതിനാല്‍ സ്വസ്ഥമാണ്.

നിങ്ങളുടെ ശൗര്യവും രാജ്യത്തിന്റെ രക്ഷയ്‌ക്കായുള്ള സമര്‍പ്പണവും അതുല്യമാണ്. കഠിന പരിസ്ഥിതിയില്‍ ഉയരത്തില്‍ രാജ്യരക്ഷ്യയ്‌ക്കായി നിലകൊള്ളുന്ന നിങ്ങളുടെ സേവനത്തിന് പകരം വയ്‌ക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. നിങ്ങളുടെ സാഹസികത നിങ്ങള്‍ ജോലി ചെയ്യുന്ന മലനിരകളെക്കാളും ഉയരത്തിലാണ്. ഫയര്‍ ആന്‍ഡ് ഫ്യൂറി എന്നറിയപ്പെടുന്ന ലഡാക്കിലെ 14-ാം കോറിനെ പരാമര്‍ശിച്ച്‌ ‘നിങ്ങളുടെ ഫയറും ഫ്യൂറിയും (അഗ്നിയും വീര്യവും) ലോകം കണ്ടുവെന്നും മോദി പറഞ്ഞു. 14-ാം കോര്‍പ്‌സിന്റെ വീരഗാഥകള്‍ എല്ലാ വീടുകളും ഏറ്റുപാടുകയാണ്.

ദുര്‍ബലര്‍ക്ക് സമാധാനം സംരക്ഷിക്കാനാവില്ല. അതിന് ശൗര്യം വേണം. സാമ്രാജ്യം വികസിപ്പക്കലിന്റെ കാലം കഴിഞ്ഞു. ഇത് വികസനത്തിന്റെ കാലമാണ്. ലോക മഹായുദ്ധങ്ങളിലും ആഗോള സമാധാന ശ്രമങ്ങളിലും നമ്മുടെ ധീര സൈനികരുടെ വിജയവും ഇടപെടലുകളും ലോകം കണ്ടിട്ടുണ്ട്.

ശൗര്യം, ആദരവ്, മര്യാദപൂര്‍വ്വമായ ഇടപെടല്‍, വിശ്വസനീയത എന്നിവ അടിസ്ഥാനമാക്കിയാണ് നാം മുന്നോട്ടുപോകുന്നത്. നാം മാനവിതകയുടെ സുരക്ഷയ്‌ക്കായി നിലകൊള്ളുന്നവരാണ്. ഈ ഭാരത സംസ്‌കാരം സംരക്ഷിക്കുന്നവരാണ് സൈനികര്‍.

നാം ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്‌ണനെ ആരാധിക്കുന്നു. അതേസമയം സുദര്‍ശന ചക്രംവഹിക്കുന്ന ശ്രീകൃഷ്‌ണനെയും ആരാധിക്കുന്നു. ഈ ഭൂമിക്ക് അനേകം ആക്രമണങ്ങളുടെയും അത്യാചാരങ്ങളുടെയും മുനയാെടിച്ച ചരിത്രമുണ്ട്.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഭാരതാംബയ്‌ക്കൊപ്പം പരാക്രമികളായ ജവാന്‍മാര്‍ക്ക് ജന്‍മം നല്‍കിയ വീരമാതാക്കളെയും ഞാന്‍ വന്ദിക്കുന്നു. യുദ്ധമുന്നണിയില്‍ എന്റെ മുന്നിലിരിക്കുന്ന വനിതാ സൈനികര്‍ പ്രചോദനമാണ്. കഠിനമായ എല്ലാ വെല്ലുവിളികളും ജയിച്ച്‌ മുന്നേറട്ടെ.

സൈന്യത്തിന് എല്ലാ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. അതിര്‍ത്തികളിലെ അടിസ്ഥാന വികസനം മൂന്നു മടങ്ങ് മെച്ചപ്പെടുത്തി. ചീഫ് ഓഫ് ഡിഫന്‍സ് സ്‌റ്റാഫ് നിയമനം, യുദ്ധസ്‌മാരകം നിര്‍മ്മാണം, ഒറ്ററാങ്ക് ഒറ്റ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവും മോദി എടുത്തു പറഞ്ഞു.

Related Articles

Back to top button