KeralaLatest

ആറ്റില്‍ കുളിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

“Manju”

പത്തനംതിട്ട: പമ്പയാറ്റില്‍ കുളിക്കാനായി ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. നാറാണംതോട് അമ്ബലപ്പറമ്ബില്‍ വിനോദിന്റെയും പ്രീതയുടെയും മകള്‍ നന്ദനയാണ് മരിച്ചത്.
16 വയസായിരുന്നു. പമ്ബാവാലി ആലപ്പാട്ട് പാപ്പിക്കയത്തില്‍ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നന്ദനയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.
വെണ്‍കുറിഞ്ഞി എസ്‌എന്‍ഡിപി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദന. ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്. നന്ദനയ്‌ക്കൊപ്പമുണ്ടായിരുന്ന അശ്വതി, മായ എന്നിവരെ നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സഹോദരന്‍ വിനായകന്‍. മൃതദേഹം കാഞ്ഞിരപ്പള്ളി സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button