IndiaLatest

കന്യാകുമാരിയില്‍ വിസ്‌മയം ഒരുങ്ങുന്നു

“Manju”

വിനോദ സഞ്ചാരികളുടെ നീണ്ട നാള്‍ അവശ്യ പ്രകാരമാണ് കന്യാകുമാരിയില്‍ കടല്‍ പാലം നിര്‍മ്മിക്കുന്നത്. 37 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിനായിട്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ 26ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ ശിലയും സന്ദര്‍ശിച്ച ശേഷം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ.വി. വേലു അറിയിച്ചു. 72 മീറ്റര്‍ നീളവും,10 മീറ്റര്‍ വീതിയുമുള്ള പാലം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കണ്ണാടിയിലാണ് നിര്‍മ്മിക്കുന്നത്.

പ്രതികൂല കാലാവസ്ഥ കാരണം ചില ദിവസങ്ങളില്‍ ബോട്ട് സര്‍വീസുകള്‍ മുടങ്ങാറുണ്ട്. അതു പോലെ തിരക്ക് കാരണം വിവേകാനന്ദപ്പാറയില്‍ എത്തുന്ന എല്ലാപേര്‍ക്കും 133 അടി ഉയരമുള്ള തിരുവള്ളുവര്‍ പ്രതിമ സന്ദര്‍ശിക്കാന്‍ കഴിയാതെ നിരാശയോടെ തിരികെ പോകേണ്ട അവസ്ഥയാണ്. രണ്ട് പാറകള്‍ക്കിടയിലുണ്ടാകുന്ന ശക്തമായ തിരമാല കാരണമാണ് ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നത്.

വിനോദ സഞ്ചാരികളുടെ ആവശ്യ പ്രകാരം 2018ല്‍ കേന്ദ്ര മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാരിനോട് ആശയം ഉന്നയിച്ചശേഷം പാലത്തിനായി 15 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അന്ന് അനുവദിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കാരണം അത് മുടങ്ങി. ഇങ്ങനെയിരിക്കവെയാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ തുക അനുവദിച്ച്‌ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഇരിക്കുന്നത്.

Related Articles

Back to top button