InternationalLatest

ദാവൂദ് ഇബ്രാഹിമിൻ്റെ D കമ്പനിക്ക് സമാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു B കമ്പനി പ്രവർത്തിക്കുന്നു : ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്

“Manju”

അനൂപ് എം. സി

ട്രിപ്പിൾ ലോക് ഡൗൺ നഗരത്തിൽ നിന്ന് സ്വർണക്കടത്തു കേസിലെ പ്രതികളെ കർണാടകയിലേക്ക് എത്തിച്ചത് കേരള പോലീസിൻ്റെ സഹായത്തോടെയെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കൊവിഡ് നിയമം പാലിക്കാൻ പറയുന്ന മുഖ്യമന്ത്രി ആദ്യം ഭരണഘടന പാലിക്കണമെന്നും മുഖ്യമന്ത്രി തൽസ്ഥാനം രാജിവെച്ചാൽ കേരള ജനത കൊവിഡ് പ്രോട്ടോക്കോൾ അനുസരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ BJP യുടെ നേതൃത്വത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദാവൂദ് ഇബ്രാഹിമിൻ്റെ D കമ്പനിക്ക് സമാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു B കമ്പനി പ്രവർത്തിക്കുന്നുണ്ട്. ആഗോള ഭീകരതയാണ് ഇവരുടെ ലക്ഷ്യം. രാജ്യ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഇനി ഒന്നും മുഖ്യമന്ത്രിക്ക് മറച്ചു വയ്ക്കാനാവില്ല. മുഖ്യമന്ത്രി തൽസ്ഥാനം രാജിവച്ചാൽ കേരള ജനത കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

മാർച്ച് മഹാത്മാ മന്ദിരത്തിന് മുൻപിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു .കെ കെ വിനോദ് കുമാർ അധ്യക്ഷനായി. കെ പി അരുൺ, അഡ്വ അർച്ചന, പി വി സുധീർ ബാബു, അർജുൻ മാവിലാക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Back to top button