IndiaLatest

ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പ്രശംസിച്ച്‌ റഷ്യ‍

“Manju”

റഷ്യയുമായുള്ള മികച്ച ബന്ധം ഉപയോഗിച്ച്‌ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുടെ പ്രസ്താവനയും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, സമാധാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കുമെന്നും ദിമിത്രോ കുലേബ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ പ്രതിസന്ധിയിലാക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് റഷ്യ തയ്യാറാവുകയാണ്. ഇന്ത്യയിലേക്ക് വന്‍ വിലക്കുറവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ റഷ്യ സന്നദ്ധത അറിയിച്ചതും വലിയ നേട്ടമാണ്.

ഇന്ത്യറഷ്യ സഹകരണത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ്, ജര്‍മ്മന്‍, ബ്രിട്ടീഷ് പ്രതിനിധികളുടെ ഡല്‍ഹി സന്ദര്‍ശനം. ആഗോള തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര നിലപാടുകള്‍ക്കും പ്രധാനമന്ത്രി മോദിക്കുമുള്ള വര്‍ധിച്ച സ്വാധീനം വ്യക്തമാക്കുന്നതാണിതെല്ലാം. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഇടപെടലും നിലപാടും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നുവെന്ന് വിദേശകാര്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Related Articles

Back to top button